Movies
നടി ലക്ഷ്മിപ്രിയയ്ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് അൻസിബ. നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. തൃപ്പൂണിത്തുറ കോടതിയെയാണ് സമീപിച്ചത്.
അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് അന്വേഷണശേഷം പോലീസ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് അന്‍സിബ കോടതിയെ സമീപിച്ചിരിക്കുന്നത്. താന്‍ മണിക്കൂറുകളോളം തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണം എന്നാണ് അന്‍സിബയുടെ ആവശ്യം.
Kerala
കൊച്ചി: നടി അന്‍സിബ ഹസനെതിരെ പത്തു കോടി രൂപയുടെ മാനനഷ്ട കേസ് നല്കുമെന്നു നടി ലക്ഷ്മിപ്രിയ. അന്‍സിബ ലക്ഷ്മിപ്രിയക്കെതിരെ നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് നടി സംസാരിച്ചത്. രണ്ടു മിനിറ്റില്‍ തീര്‍ക്കേണ്ട പ്രശ്നം അന്‍സിബ വിവാദമാക്കി മാറ്റി, തന്നെ കുറിച്ച് മോശമായി സംസാരിച്ചു എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. അന്സിബയ്ക്കു പിന്നില്‍ മത വര്‍ഗീയ ശക്തികളുണ്ടെന്നും ലക്ഷ്മിപ്രിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അന്‍സിബ വിചാരിച്ചാല്‍ തകര്‍ന്നു പോകുന്ന ഒരാളല്ല ലക്ഷ്മിപ്രിയ. അന്സിബയ്ക്കു പിന്നില്‍ കൃത്യമായി അജൻഡയുണ്ട്. ഇവിടുത്തെ മത വര്‍ഗീയവാദികള്‍ അന്‍സിബയുടെ പിന്നിലുണ്ടെന്നു ബലമായി സംശയിക്കുന്നു. അന്‍സിബയില്‍നിന്നു ഞാന്‍ എന്താണ് നേരിട്ടിട്ടുള്ളത് അക്കാര്യം ഞാന്‍ നാലു വരിയില്‍ പറയുക മാത്രമാണ് ചെയ്തത്. അതിനെ ഗൗരവമായി എടുക്കണമെന്നോ ചര്‍ച്ച ചെയ്യണമെന്നോ ആഗ്രഹിക്കാത്തതു കൊണ്ടാണ് ഞങ്ങളുടെ സംഘടനയില്‍ പോലും പറയാതിരുന്നത്.
ക്ഷമ പറയുന്നുണ്ടോ എന്നൊരു ചോദ്യം മാത്രമാണ് തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മ മാഡത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ആകെ 20 മിനിറ്റ് മാത്രമാണ് ഞാനും അന്‍സിബയും എസ്ഐയും കൂടെ ഇരുന്നു സംസാരിച്ചിട്ടുള്ളു. ബാക്കി 35 മിനിറ്റ് 20 സെക്കന്റ് എന്റെ ഭര്‍ത്താവിനോട് ഫോണില്‍ സംസാരിക്കുകയാണ് ചെയ്തത്. അതു വിലപ്പെട്ട റിക്കാര്‍ഡ് ആയി ഉണ്ടായിരുന്നു. നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞു.
ജനുവരി 30ന് കഴിഞ്ഞ കാര്യമാണ്. എന്നിട്ട് മേയ് പകുതിയോടെ പുതിയ അടിസ്ഥാനഹരിതമായ ആരോപണങ്ങള്‍ പറഞ്ഞുകൊണ്ട് കേരളത്തിന്റെ പൊതു സമൂഹം ചര്‍ച്ച ചെയ്യുന്ന രീതിയില്‍ വലിയൊരു വിവാദമായി കൊണ്ടു വന്നതിന്റെ പിന്നില്‍ തീര്‍ച്ചയായും കൃത്യമായൊരു അജൻഡയുണ്ട്. അത് അന്വേഷിക്കപ്പെടണം.
10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടുകൊണ്ട് എന്റെ അഭിഭാഷകന് കൃഷ്ണരാജ് മുഖേന കേസ് ഫയല്‍ ചെയ്യും. കാരണം രണ്ടു മിനിറ്റില്‍ ഫോണില്‍ തീരുമായിരുന്ന ഒരു കാര്യത്തിനു കൃത്യമായ മറുപടി തരാന്‍ തയാറായില്ല. ഒരു മാസത്തോളം കാത്തിരുന്ന ശേഷമാണ് എനിക്കു പരാതി കൊടുക്കേണ്ടി വന്നത്. പരാതിയില്‍ അന്‍സിബ ഉന്നയിച്ചിരുന്ന ഒരു കാര്യങ്ങളും ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല.
എന്റെ പ്രതിഛായയെ ഇകഴ്ത്തുന്ന വിധത്തില്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍, പത്തു വയസുള്ള എന്റെ മകളെയും അധിക്ഷേപിച്ചു കൊണ്ട് ആ കുട്ടി സംസാരിക്കുന്നതു ഞാന്‍ കേട്ടു. തൃപ്പൂണിത്തുറ വനിത സെല്ലിലെ മേശപ്പുറത്ത് കയറിയിരുന്ന് കളിച്ചു എന്ന് വരെ പറഞ്ഞ് അധിക്ഷേപിച്ചിട്ടുണ്ട്. എന്റെ ഭര്‍ത്താവ് എനിക്കെതിരെ മോശമായി പറഞ്ഞുവെന്ന് ആ കുട്ടി പറഞ്ഞു. നാളെ തന്നെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.
അമ്മ സംഘടന സഞ്ജീവനി പദ്ധതിയിലേക്കു വെണ്ണല മഹാദേവ ക്ഷേത്രത്തില്‍നിന്നു ഫണ്ട് സ്വീകരിച്ചതാണ് അന്‍സിബയെ പ്രകോപിപ്പിച്ചത്. മതചിഹ്നം വരാന്‍ പാടില്ലെന്ന് പറഞ്ഞ് അന്‍സിബ ജനുവരി 15ന് അയച്ച എല്ലാ വോയിസ് ക്ലിപ്പുകളും തൃക്കാക്കര എസിപിക്കു കൈമാറിയിട്ടുണ്ട്. ഞങ്ങള്‍ കാലകാരന്മാരാണ്. മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ പണം തന്നാലും സ്വീകരിക്കും. അന്നു മുതലാണ് അന്സിബയ്ക്കു പ്രശ്നം തുടങ്ങിയത്. ഇതിനു പിന്നില്‍ കൃത്യമായ അജൻഡയും മതവര്‍ഗീയവാദി ശക്തികളുമുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.
Movies
നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മയ്ക്കുമെതിരെ നടി അന്‍സിബ നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്. അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്കി. അന്‍സിബയ്ക്കെതിരെ ലക്ഷ്മിപ്രിയ നല്കിയ പരാതിയിലും അടിസ്ഥാനമില്ലെന്നും പോലീസ് വ്യക്തമാക്കി.
ലക്ഷ്മിപ്രിയ തനിക്കെതിരെ നല്കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മ മൂന്ന് മണിക്കൂറോളം തന്നെ സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി.
മുഖ്യമന്ത്രിക്ക് നല്കിയ പരാതി ഡിജിപിക്ക് കൈമാറിയതിനെ തുടര്‍ന്നാണ് തൃക്കാക്കര എസിപി നടിമാരുടെയും എസ്ഐയുടെയും മൊഴി എടുത്തത്. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസ് എടുക്കാന്‍ ആവില്ലെന്നുമാണ് തൃക്കാക്കര എസിപി കമ്മിഷണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എസ്ഐ രേഷ്മ അന്‍സിബയോട് മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തത് എന്നും റിപ്പോര്‍ട്ടിലുണ്ട്. അന്‍സിബ ലക്ഷ്മിപ്രിയയുടെ ഫോണിലേക്ക് അയച്ച മെസേജിനെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണിത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Kerala
കൊച്ചി: നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മയ്ക്കുമെതിരെ നടി അന്‍സിബ നല്കിയ പരാതിയില്‍ കഴമ്പില്ലെന്നു പോലീസ്. അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ ആവില്ലെന്നു ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്കി. അന്‍സിബയ്ക്കെതിരെ ലക്ഷ്മിപ്രിയ നല്കിയ പരാതിയിലും അടിസ്ഥാനമില്ലെന്നും പോലീസ് വ്യക്തമാക്കി.
ലക്ഷ്മിപ്രിയ തനിക്കെതിരെ നല്കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മ മൂന്നു മണിക്കൂറോളം തന്നെ സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവച്ചു മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി.
മുഖ്യമന്ത്രിക്കു നല്കിയ പരാതി ഡിജിപിക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് തൃക്കാക്കര എസിപി നടിമാരുടെയും എസ്ഐയുടെയും മൊഴി എടുത്തത്. എന്നാല്‍, ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസ് എടുക്കാന്‍ ആവില്ലെന്നുമാണ് തൃക്കാക്കര എസിപി കമ്മിഷണര്‍ക്കു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എസ്ഐ രേഷ്മ അന്സിബയോടു മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തത് എന്നും റിപ്പോര്‍ട്ടിലുണ്ട്. അന്‍സിബ ലക്ഷ്മിപ്രിയയുടെ ഫോണിലേക്ക് അയച്ച മെസേജിനെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണിതെന്നാണ് പോലീസ് പറയുന്നത്.
Kerala
കൊച്ചി: നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തി മൊഴി നല്കി നടി ലക്ഷ്മിപ്രിയ. തൃപ്പൂണിത്തുറ സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ പിടിച്ചിരുത്തി എന്ന് അന്‍സിബ പറയുന്നത് തെറ്റാണെന്നും തന്റെ കൈയില്‍ തെളിവുകളുണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്റെ പിന്നില്‍ ആരുമില്ല. എനിക്ക് പ്രത്യേകമായി അജണ്ടയുമില്ല. രണ്ടുപേര്‍ തമ്മിലുള്ള ഒരു പ്രശ്നം സംഘടനയല്ല പരിഹരിക്കേണ്ടത്. എന്റെ ഫോണിലേക്ക് അനാവശ്യം എന്ന് തോന്നുന്ന ഒരു മെസേജ് അയക്കുമ്പോള്‍ അതിന് ഉത്തരം പറയാന്‍ പുള്ളിക്കാരി ബാധ്യസ്ഥയായിരുന്നു. എനിക്ക് നിയമപരമായി പോകണമെങ്കില്‍ അതിനുള്ള അധികാരമില്ലേ.
കൈയ്യിലുള്ള തെളിവുകള്‍ എല്ലാം പോലീസിന് നല്‍കും. അവിടെ എന്ത് നടന്നു എന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ട്. അത് മുഴുവന്‍ കൈമാറും. അന്‍സിബയെ മൂന്നു മണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ ഇരുത്തിയ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടത് പോലീസ് അതോറിറ്റിയാണ്. എന്റെ ഓര്‍മ്മയില്‍ ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കന്‍ഡും മാത്രമാണ് ഞങ്ങള്‍ അവിടെ ഇരുന്നത്.
ഇത്ര കൃത്യമായി സമയം പറയണമെങ്കില്‍ എന്റെ കൈയ്യില്‍ അതിനുള്ള സോളിഡ് തെളിവുകള്‍ ഉള്ളതു കൊണ്ടാണ്. ഒരു സംഘടനയിലെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമുണ്ടോ? നമ്മള് രണ്ടു പേരും ഒരേ സംഘടനയിലെ അംഗങ്ങളാണ് എന്ന് വിചാരിക്കുക, നമ്മള് സംഘടനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്യുമ്പോള്‍, അതില്‍ സംഘടനയ്ക്ക് എന്താണ് ബാധ്യത.
എനിക്ക് ഇപ്പോഴും അന്‍സിബ ഹസന് എന്ന വ്യക്തിയോട് യാതൊരു വിധത്തിലുള്ള വ്യക്തി വൈരാഗ്യങ്ങളുമില്ല. പിന്നെ ഡിസംബര്‍ പത്താം തീയതി ഇങ്ങനൊരു മെസേജ് അയച്ചിട്ട് പോലും ഡിസംബര്‍ 14-ാം തീയതി ആ മോളെ കണ്ടപ്പോള്‍ ഞാന്‍ വാങ്ങിച്ചു വച്ചിരുന്ന ഗിഫ്റ്റ് വരെ കൊടുത്തിട്ടുണ്ട് എന്ന് ലക്ഷ്മിപ്രിയ പറഞ്ഞു.
Movies
നടി അൻസിബ ഹസനുമായി ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്നപറഞ്ഞ് നടി ലക്ഷ്മിപ്രിയ രംഗത്ത്. തന്റെ ഫോണിലേക്ക് വന്ന അനാവശ്യമായ ഒരു സന്ദേശമാണ് ഈ പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും ഒരു പൗരയെന്ന നിലയിൽ അതിനെതിരെ പ്രതികരിക്കാൻ തനിക്ക് പൂർണ അവകാശമുണ്ടെന്നും ലക്ഷ്മിപ്രിയ പറയുന്നു.
‘‘പോലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ നമ്മുടെ പക്കലുള്ള തെളിവുകളും വിവരങ്ങളും ഒക്കെ നമ്മൾ നൽകും. ഇവർ പല രീതിയിലും തെളിവുകൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ ഒരു പരാതിയുമായി പോകുന്നതിന് മുൻപ്, അവിടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണോ എന്ന് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ അന്വേഷിച്ച ശേഷമുള്ള ഒരു ആസൂത്രിത നീക്കം ആയിരുന്നല്ലോ ഇത്.
അങ്ങനെയാണ് കേസ് കൊടുത്തത്. അതുകൊണ്ട് തന്നെ, ഞങ്ങൾ അവിടെ എത്ര സമയം ചിലവഴിച്ചു എന്നതുൾപ്പെടെ, അവിടെ എന്താണ് സംഭവിച്ചത് എന്നതിന്റെ വ്യക്തമായ ഡിജിറ്റൽ തെളിവുകൾ എന്റെ പക്കലുണ്ട്. അത് മുഴുവനായും ഞാൻ ഇന്ന് പോലീസിന് കൈമാറും.
എന്റെ ഫോണിലേക്ക് എനിക്ക് അനാവശ്യമെന്ന് തോന്നുന്ന ഒരു സന്ദേശം അയയ്ക്കുമ്പോൾ അതിന് മറുപടി നൽകാൻ ആ കുട്ടി ബാധ്യസ്ഥയായിരുന്നു.
ഡിസംബർ പത്താം തീയതി വന്ന സന്ദേശത്തിന് ജനുവരി 21 വരെ ഞാൻ പരാതി നൽകിയിരുന്നില്ല; ജനുവരി 22-നാണല്ലോ പരാതിപ്പെടുന്നത്. അപ്പോൾ എന്റെ ഫോണിലേക്ക് വരുന്ന ഒരു അനാവശ്യ സന്ദേശത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ?
അതിൽ പരാതി നൽകണമായിരുന്നോ ഇല്ലയോ എന്നത്, എന്റെ ഭർത്താവ് പ്രശ്നമാക്കിയത് വിട്ടേക്കൂ, എന്റെ ഫോണിലേക്ക് അങ്ങനെ ഒരു സന്ദേശം വരുമ്പോൾ തീർച്ചയായും നിയമപരമായി മുന്നോട്ട് പോകാൻ എനിക്ക് അവകാശമില്ലേ.
പിന്നെ, മൂന്ന് മണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയോ ഇല്ലയോ എന്നത് പോലീസ് അധികാരികളാണ് സ്ഥിരീകരിക്കേണ്ടത്. എങ്കിലും എന്റെ ഓർമയിൽ ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കൻഡും മാത്രമാണ് ഞങ്ങൾ അവിടെ ഇരുന്നത്. ഇത്ര കൃത്യമായി ഞാൻ ആ സമയ ദൈർഘ്യം പറയണമെങ്കിൽ, എന്റെ പക്കൽ അതിന് കൃത്യമായ, ശക്തമായ തെളിവുകളുണ്ട് എന്ന് കരുതിക്കൊള്ളൂ.
നമ്മൾ രണ്ടുപേരും ഒരേ സംഘടനയിലെ അംഗങ്ങളാണ് എന്ന് വിചാരിക്കുക. നമ്മൾ സംഘടനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്യുമ്പോൾ അതിൽ സംഘടനയ്ക്ക് എന്താണ് ബാധ്യത? അത് സംഘടനയാണോ അന്വേഷിക്കേണ്ടത്? നമ്മൾ അത് നിയമപരമായി തന്നെയാണ്.
ഞാൻ ഇതുമായി ബന്ധപ്പെട്ട് സംഘടനയിൽ പരാതി നൽകിയിട്ടില്ല. കാരണം, എനിക്ക് പരാതിപ്പെടേണ്ട സ്ഥലമല്ല സംഘടന എന്ന വിവേകബുദ്ധി എനിക്കുണ്ട്. രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കേണ്ടത് സംഘടനയല്ല; അതിന് സംഘടനയ്ക്ക് എന്താണ് ബാധ്യതയുള്ളത്?
ഞങ്ങൾ രണ്ടുപേരും ഒരേ സംഘടനയിലെ അംഗങ്ങളും ഒരേ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ആണെന്നത് ശരിയാണ്, എന്നാൽ അതിൽ സംഘടനയ്ക്ക് എങ്ങനെയാണ് റോൾ ഉള്ളത്? ഞാൻ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല, ഉന്നയിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നുമില്ല.
എന്നാൽ കേസ് ആയതിനു ശേഷം, അൻസിബ കുറെ ഊഹാപോഹങ്ങൾ പറഞ്ഞുകൊണ്ട് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഒരു സന്ദേശം അയച്ചിരുന്നു.
ആ സന്ദേശത്തിന് ഞാൻ അപ്പോൾ തന്നെ മറുപടി നൽകി. ‘‘മോൾ ഈ ഘോരഘോരം പറയുന്ന ഒരു കാര്യങ്ങളും എന്റെ പരാതിയിൽ ഇല്ല; നാലേ നാല് വരികൾ മാത്രമുള്ളതാണ് എന്റെ പരാതി. ഈ പറയുന്ന വിഷയങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല’’ എന്ന് ഞാൻ അന്ന് തന്നെ വ്യക്തമാക്കിയതാണ്.
ഈ കേസുമായി ബന്ധപ്പെട്ട് ന്യായം ആരുടെ ഭാഗത്താണെന്ന് പറയേണ്ടത് ഞാനല്ലല്ലോ. എന്റെ ശരി എനിക്കറിയാം. ഞാൻ നാളിതുവരെ ജീവിച്ചതും മുന്നോട്ട് പോയതും എന്റെ ശരികളിലൂടെ മാത്രമാണ്. എന്റെ പിന്നിൽ ആരുമില്ല, എനിക്ക് പ്രത്യേക അജണ്ടകളുമില്ല.
എനിക്ക് ഇപ്പോഴും അൻസിബ ഹസ്സൻ എന്ന വ്യക്തിയോട് യാതൊരുവിധ വ്യക്തിവൈരാഗ്യവുമില്ല. അതിന്റെ കാരണം വ്യക്തമാക്കാം—ഡിസംബർ പത്താം തീയതി ഇങ്ങനെയൊരു സന്ദേശം അയച്ചിട്ടുപോലും, ഡിസംബർ 14-ാം തീയതി തിരുവനന്തപുരത്ത് വച്ച് ഞാൻ ആ മോളെ കണ്ടപ്പോൾ, അവൾക്കായി ഞാൻ വാങ്ങി സൂക്ഷിച്ചിരുന്ന സമ്മാനം വരെ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്.
അപ്പോഴും ഞാൻ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചിരുന്നു. ‘എന്താണ് അങ്ങനെ ഒരു സന്ദേശം അയച്ചത്, അതിന്റെ മറുപടി പറയൂ’ എന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ, റൂമിലേക്ക് വന്ന് പറയാം എന്ന് പറഞ്ഞെങ്കിലും പിന്നീട് പറഞ്ഞില്ല.
പല അവസരങ്ങളിൽ ഞാൻ ഇത് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഈ സംഭവത്തിന് മുൻപും പിൻപുമുള്ള ഞങ്ങളുടെ ചാറ്റുകൾ നോക്കിയാൽ തന്നെ നിങ്ങൾക്ക് അത് മനസിലാകും; എന്നോട് വ്യക്തിവൈരാഗ്യം ഉണ്ടാകേണ്ട വിധത്തിൽ ആ കുട്ടിയോ ഞാനോ പരസ്പരം പെരുമാറിയിട്ടില്ല.
ചുരുക്കത്തിൽ, അവൾ അയച്ച ആ ഒരു സന്ദേശം എന്നെ ഒരുപാട് വേദനിപ്പിച്ചു. എനിക്ക് മാനസികമായി ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. അതുകൊണ്ട് മാത്രമാണ് ഞാൻ പോലീസിൽ പരാതി നൽകിയത്.’’ലക്ഷ്മിപ്രിയയുടെ വാക്കുകൾ.
Kerala
കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയിൽ നടി അൻസിബ ഹസൻ മൊഴിനൽകി. ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നൽകിയത്.
തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ രേഷ്മയിൽ നിന്നും നടി ലക്ഷ്മിപ്രിയയിൽ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുള്ള തുടർനടപടിയാണ് ഇത്. ഈ വിഷയത്തിൽ ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്കുമുൻപാണ് പോലീസ് സ്റ്റേഷനിൽവച്ച് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതി പോലീസ് മേധാവിക്ക് കൈമാറുകയും അദ്ദേഹം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയ ശേഷം തൃക്കാക്കര എസിപിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അൻസിബ എത്തി മൊഴി. ടിനി ടോമിനെതിരെ നിയമനടപടിക്ക് നീങ്ങുന്ന കാര്യം തന്റെ അഭിഭാഷകനുമായി ആലോചിച്ച ശേഷമേ ഉണ്ടാവുകയുള്ളൂ എന്നും അൻസിബ വ്യക്തമാക്കി.
Movies
അമ്മയിൽ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. അമ്മയിലെ അംഗങ്ങൾ തന്നെ ചേരിതിരിഞ്ഞ് പ്രത്യാക്രമണം നടത്തുമ്പോൾ നടി അൻസിബ ഹസനെതിരെ പോലീസിൽ പരാതി നൽകിയ വനിത എക്സിക്യൂട്ടീവ് അംഗം താനാണെന്ന് തുറന്നുപറഞ്ഞ് നടി ലക്ഷ്മിപ്രിയ.
അൻസിബ തന്റെ ഫോണിലേക്ക് അയച്ച മെസജിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കമെന്നും കുടുംബം മോശമാകുമെന്ന ഘട്ടത്തിലാണ് അൻസിബയ്ക്കെതിരെ പരാതി നൽകിയതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.
ലക്ഷ്മിപ്രിയയുടെ വാക്കുകൾ
‘അൻസിബ ഹസനെതിരെ വ്യാജ കേസ് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ കൊടുത്തു എന്ന് പറയപ്പെടുന്ന ആ വനിത എക്സിക്യൂട്ടീവ് അംഗം മറ്റാരുമല്ല, ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മിപ്രിയ എന്ന ഞാൻ ആണ്.
ഡിസംബർ 10ന് രാത്രി അൻസിബ ഹസൻ എന്റെ ഫോണിലേക്ക് ഒരു മെസജ് അയച്ചു. ആ മെസജിന്റെ വിശദീകരണം ചോദിച്ച് ഞാൻ വിളിച്ചപ്പോൾ ജോലിത്തിരക്കിലാണ്, പിന്നെ വിളിക്കാം എന്ന് അൻസിബ പറഞ്ഞു.
ഈ മെസജ് അയക്കാനുള്ള കാരണം എന്താണെന്ന് എന്നോട് പറയണമെന്ന് അൻസിബയോട് പലയാവർത്തി ഞാൻ ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് എന്റെ ഭർത്താവ് ഈ മെസജ് വായിക്കുകയും വളരെയധികം പേടിക്കുകയും ചെയ്തു. പിന്നീട് ആ കുട്ടി എന്റെ മെസജുകൾ വായിക്കുകയോ കോളുകൾ എടുക്കുകയോ ചെയ്തില്ല.
എന്റെ കുടുംബജീവിതം മോശമാകുന്ന ഘട്ടത്തിൽ, യാതൊരു നിവർത്തിയുമില്ലാതെ വന്നതോടെയാണ് ഞാൻ ഹിൽപാലസ് വനിതാ സെല്ലിൽ പരാതി നൽകിയത്. അൻസിബയാണ് ഇതിന് മത തീവ്രവാദം ആരോപിച്ചുകൊണ്ടും അൻസിബയെ ജിഹാദി എന്ന് ആരോ പരാമർശിച്ചു, അതിനൊക്കെ വേണ്ടിയിട്ടാണ് ഈ കേസ് ഞാൻ കൊടുത്തിരിക്കുന്നത് എന്നുംപറഞ്ഞുകൊണ്ട് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിലേക്ക് വലിയൊരു മെസജ് ഇടുന്നത്. ജനുവരി 24ന് ആണിത്.
മത തീവ്രവാദം എന്ന പരാമർശമോ ജിഹാദ് എന്നോ ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല.’
Movies
ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ വാൽപാറ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി നടി ലക്ഷ്മിപ്രിയ.
അപകടത്തിന്റെ കാരണങ്ങൾ അന്വേഷിച്ചു പോകുന്നത് ഇപ്പോൾ ഔചിത്യമില്ലെന്നും ഹെയർ പിൻ വളവുകളുള്ള പാതകളിലൂടെ യാത്ര ചെയ്യുമ്പോൾ ഡ്രൈവറുടെ എക്സ്പീരിയൻസ് ഒരു ഘടകം തന്നെയാണെന്നും ലക്ഷ്മിപ്രിയ കുറിച്ചു.
''വാൽപ്പാറ അപകടത്തിൽ പൊലിഞ്ഞു പോയവർക്ക് പ്രണാമം.....കാരണങ്ങൾ അന്വേഷിച്ചു പോകുന്നത് ഇപ്പൊ ഔചിത്യമല്ല. എങ്കിലും ഹെയർ പിൻ വളവുകൾ ഒക്കെയുള്ള പാതകളിലൂടെ യാത്ര ചെയ്യുമ്പോൾ തീർച്ചയായും ഡ്രൈവറുടെ എക്സ്പീരിയൻസ് ഒരു ഘടകം തന്നെയാണ്...അവശേഷിച്ചവർ പെട്ടന്ന് സുഖം പ്രാപിക്കട്ടെ! സദ്ഗതി പ്രണാമം''. ലക്ഷ്മിപ്രിയയുടെ വാക്കുകൾ ഇങ്ങനെ.
തമിഴ്നാട്ടിലെവാൽപ്പാറയിൽ വെള്ളിയാഴ്ച വൈകുന്നേരം 5.15ടെയാണ് അപകടമപണ്ടായത്. മലപ്പുറം പാങ്ങ് ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ഇവരുടെ കുടുംബാംഗങ്ങളായവരുമാണ് അപകടത്തിൽ മരിച്ചത്. പാങ്ങ് ജിയുപി സ്കൂളിലെ അധ്യാപികയും മരിച്ചവരിൽ ഉൾപ്പെടുന്നു.
Movies
രാഷ്ട്രീയത്തിന്റെ പേരിൽ തനിക്കെതിരെ വരുന്ന സൈബർ ആക്രമണങ്ങളിൽ മറുപടിയുമായി നടി ലക്ഷ്മിപ്രിയ. ഒരു സ്ത്രീക്കു നേരിടേണ്ടി വരുന്ന ബഹുമാനമില്ലാതെ വരുന്ന ഓരോ വാക്കും പ്രവൃത്തിയും കുറ്റകരം തന്നെയാണെന്നും നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ലക്ഷ്മി പ്രിയ പറയുന്നു.
‘‘കരച്ചിൽ ഒക്കെ കഴിഞ്ഞെങ്കിൽ ഇനി കരച്ചിലുകാരുടെ ശ്രദ്ധയിലേക്ക് കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാം. അളമുട്ടിയാൽ ചേരയും കടിക്കും. ഇത് നമ്മുടെ നാട്ടിലെ ഒരു ചൊല്ലാണ്. സാമം, ദാനം, ഭേദം, ദണ്ഡം, എന്നു വച്ചാൽ ക്ഷമയുടെ നെല്ലിപ്പലകയും തകർന്ന് കഴിയുമ്പോ വായിൽ പന്നിപ്പടക്കം വച്ച് പൊട്ടിച്ചു തരുന്നത് പോലെ പ്രതികരിക്കും എന്ന്.
അതിന് ഞാൻ സിനിമാ നടി എന്നോ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയായ നിങ്ങൾ എന്തിന് പ്രതികരിക്കുന്നു എന്നോ ചോദിച്ചിട്ട് കാര്യമില്ല. ഈ രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചു ജീവിക്കാൻ അർഹതയുള്ളവൾ ആണ് ഞാനും.
ഈ രാജ്യത്ത് മുസ്ലിം മതം മാറിയ ആദ്യത്തെ വ്യക്തി അല്ല ഞാൻ. ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്ന ആദ്യത്തേ സ്ത്രീയും ഞാനല്ല. എന്നാൽ ഇത് രണ്ടും എനിക്ക് ഭരണഘടന തരുന്ന സ്വാതന്ത്ര്യം ആണ്.
അതിന് ഒരു പ്രത്യേക മത വിഭാഗത്തിൽ ഉള്ളവരും ഇടത് പക്ഷവും കുറച്ചൊക്കെ വലത് പക്ഷവും കേട്ടാൽ അറയ്ക്കുന്ന തെറിയുമായി എന്റെ കമന്റ് ബോക്സിൽ വന്നിട്ട് കാര്യമില്ല.
സിനിമാ നടി, രാഷ്ട്രീയക്കാരി എന്ന് പറഞ്ഞാൽ നിങ്ങളൊക്കെ വിളിക്കുന്ന തെറി മുഴുവൻ കേട്ടിരിക്കേണ്ടവൾ ആണ് എന്ന ഒരു ചിന്തയും നിങ്ങൾക്ക് വേണ്ട. അത്തരം ചിന്ത ഉള്ളവർ തിരിച്ചു കേൾക്കുമ്പോ ഇരവാദം പറഞ്ഞു വരരുത്. രണ്ട് പോസ്റ്റ് ഇട്ടപ്പോൾ തന്നെ കരഞ്ഞു കൂവി മെഴുകുകയാണല്ലോ? അതെന്താ 1000 തരുമ്പോ 10 തിരിച്ചു കിട്ടുന്നത് താങ്ങുന്നില്ലേ?
ഇവിടെ യു. പ്രതിഭ എംഎൽഎയെ വേദിയിൽ ഇരുത്തി അപഹസിച്ചു ഒരു മുസ്ലിം ലീഗ് പ്രതിനിധി. അവർ പൊട്ടിക്കരഞ്ഞു കൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ വരികയും അയാൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. സ്ത്രീ ആയത് കൊണ്ടു മാത്രം അവരുടെ രാഷ്ട്രീയത്തെയും ജാതിയെയും മതത്തെയും ആക്ഷേപിക്കുവാൻ ഈ പറഞ്ഞ കൂട്ടർക്ക് ആരാണ് അധികാരം നൽകുന്നത്.?
എന്റെ അച്ഛനെ, എന്റെ അമ്മയെ, എന്റെ ഭർത്താവിനെ, എന്റെ പത്ത് വയസ്സുള്ള മകളെ, എന്റെ മാനത്തെ, എന്റെ തൊഴിലിനെ ഒക്കെ അധിക്ഷേപിക്കുന്നവർ ഇപ്പൊ ഇരവാദം നടത്തിയിട്ടു കാര്യമില്ല. സർവരുടെയും സ്ക്രീൻ ഷോട്ട് ഞാൻ എടുത്ത് വച്ചിട്ടുണ്ട്. ആ പച്ചത്തെറികൾ ഇവിടെ പോസ്റ്റ് ചെയ്യാൻ എന്റെ അഭിമാനം സമ്മതിക്കുന്നില്ല.
മൂട്ടയെ കൊല്ലും പോലെ പരമാവധി കമന്റ്സ് ഞാൻ ഡിലീറ്റ് ചെയ്യുകയും അവരെ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനി അടുത്ത പടിയായി അത് ഞാൻ ഇവിടെ പോസ്റ്റ് ചെയ്യും. അറിയട്ടെ നിങ്ങളുടെ ഒക്കെ സ്വഭാവം വീട്ടിലുള്ളവർ. നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനവും അറിയട്ടെ. കുറച്ചു പേരുടെ സ്ക്രീൻ ഷോട്ട് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തപ്പോൾ തന്നെ എന്റെ ഭർത്താവിന്റെ നമ്പർ തപ്പി പിടിച്ച് വിളിച്ചു മാപ്പ് പറഞ്ഞു പോസ്റ്റ് പിൻവലിക്കണം എന്ന് അപേക്ഷിച്ചവരുണ്ട്.
അറിയുക, സ്ത്രീയെ റേപ്പ് ചെയ്യുന്നത് മാത്രമല്ല കുറ്റകരം. അവൾക്കെതിരെ ബഹുമാനമില്ലാതെ വരുന്ന ഓരോ വാക്കും പ്രവർത്തിയും കുറ്റകരം തന്നെയാണ്. ഇതാണോ നിങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ത്രീത്വ സംരക്ഷണം? ഇതാണോ മാനവികത? ഇതാണോ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതേതരത്വം? മതം പറഞ്ഞും സ്ത്രീകളെ അപമാനിച്ചും വോട്ട് പിടിക്കാതെ വികസനം പറഞ്ഞു വോട്ട് പിടിക്കൂ. അതല്ലേ അന്തസ്സ്?
ഈ നാട്ടിൽ കോടതിയും നിയമ വ്യവസ്ഥയുമൊക്കെയുണ്ട്. പോട്ടെ എന്ന് വിചാരിക്കുന്നത് കൊണ്ട് മാത്രമാണ് നിങ്ങൾ രക്ഷപ്പെട്ടു പോകുന്നത്. അത് എന്റെ ഔദാര്യമാണ്. എന്നാൽ ഇനി അതൊന്നും പ്രതീക്ഷിക്കരുത്.
കേസും കൂട്ടവും ഒക്കെയായി നടക്കേണ്ടി വരുന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല. ഇര വാദം നടത്തുന്നവർ എന്റെ പോസ്റ്റുകളുടെ ചുവടെ നോക്കുക. അഭിപ്രായ വ്യത്യാസമൊക്കെ പ്രകടിപ്പിക്കാം. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അവഹേളിക്കുവാനോ തെറി പറയുവാനോ ഒരാൾക്കും റൈറ്റ് ഇല്ല.
ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്. അതിന്റെ അഹങ്കാരം നല്ലോണമുണ്ട്. ചുമ്മാതിരുന്ന് തിന്ന് എല്ലിന്റെ ഇടയിൽ കുത്തുമ്പോൾ ഉള്ളതല്ല കേട്ടോ, 16 വയസ്മുതൽ ആത്മാഭിമാനം പണയം വയ്ക്കാതെ തനിയെ ജോലി ചെയ്ത് വീടുകളും, കാറുകളും അത്യാവശ്യം ജീവിച്ചു പോകാനുള്ളതും ഒക്കെ ഉണ്ടാക്കിയവൾ എന്ന അഹങ്കാരം.
ഈശ്വരനല്ലാതെ മറ്റാരെയും ഭയക്കേണ്ടതില്ല എന്ന അഹങ്കാരം. സമ്പത്തിന്റെ അടയാളം സംതൃപ്തിയാണ് ഹേ. കോടികളുടെ കിലുക്കമല്ല. ആ സംതൃപ്തിയും വേണ്ടുവോളമുണ്ട്. അതും എന്റെ അഹങ്കാരമാണ് എന്നു കൂട്ടിക്കോളൂ. അതുകൊണ്ട് ഇരവാദം അവസാനിപ്പിച്ചു പിരിഞ്ഞു പോകുക. ഇനി എഴുതിയുള്ള പ്രതികരണം ആയിരിക്കുകയില്ല.’’ലക്ഷ്മി പ്രിയയുടെ വാക്കുകൾ.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിബി പാത്തിക്കല്‍. ട്വന്റി20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിരുന്നു. ഇതോടെയാണ് പുതിയൊരു സ്ഥാനാര്‍ഥിയെ ട്വന്റി20 കൊണ്ടുവരുന്നത്.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കാതെ ആയിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി വീണ നായരുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല. അതിനാല്‍ പുതിയ സ്ഥാനാര്‍ഥിയെ ട്വന്റി20ക്ക് കണ്ടെത്തേണ്ടി വരും.
തൃപ്പൂണിത്തുറയിലെ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ താമസിക്കുന്നത്. എന്നാല്‍ നടിക്ക് ഇവിടെ വോട്ടില്ല. തൃക്കാക്കരയില്‍ ഒരു ഫ്ളാറ്റ് ഉണ്ടെങ്കിലും അവിടെയും നടിക്ക് വോട്ടില്ല. പെരുമ്പാവൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് തുറന്നിരുന്നു.
കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രമന്ത്രി ഭൂപതിരാജു ശ്രീനിവാസ വര്‍മ സ്റ്റേജില്‍ എത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ ഇല്ല എന്ന കാര്യം സംഘാടകര്‍ അറിയുന്നത്. തുടര്‍ന്ന് റോഡ് ഷോ റദ്ദാക്കി. കേന്ദ്രമന്ത്രിയടക്കം പദയാത്ര നടത്തി പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.
Kerala
പെരുമ്പാവൂർ: വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെത്തുടർന്ന് മത്സരിക്കുന്നതില്‍ നിന്നു പിന്‍വാങ്ങി നടി ലക്ഷ്മി പ്രിയ. പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് ലക്ഷ്മി പ്രിയ മത്സരരംഗത്തേക്ക് വന്നത്.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ താമസിക്കുന്നതെങ്കിലും അവിടുത്തെ വോട്ടര്‍ പട്ടികയില്‍ പേരില്ല. തുടര്‍ന്ന് പെരുമ്പാവൂരില്‍ നിശ്ചയിച്ചിരുന്ന റോഡ് ഷോ അവസാന നിമിഷം റിദ്ദാക്കി. റോഡ് ഷോ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയിലില്ലെന്ന വിവരം പാര്‍ട്ടി അറിയുന്നത്.
സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ റോഡ് ഷോയ്ക്ക് പകരം കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തിയാണ് പ്രചാരണ പരിപാടി അവസാനിപ്പിച്ചത്. വേങ്ങോല ബ്ലോക് പഞ്ചായത്ത് അംഗം ജിബി ഏലിയാസ് പകരം ട്വന്റി20 സ്ഥാനാര്‍ഥിയാകും. നിലവിൽ താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റാണ് ലക്ഷ്മിപ്രിയ.
Kerala
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ ട്വന്റി 20യുടെ പെരുമ്പാവൂർ സ്ഥാനാർഥിയും നടിയുമായ ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് റിപ്പോർട്ടുകൾ. ഇതോടെ ലക്ഷ്മിപ്രിയയുടെ സ്ഥാനാർഥിത്വം അനശ്ചിതത്വത്തിലായെന്നാണ് വിലയിരുത്തലുകൾ.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടുത്തെ വോട്ടർപട്ടികയിൽ ലക്ഷ്മിപ്രിയയുടെ പേരില്ലെന്ന സ്ഥിരീകരണമാണ് പുറത്തുവന്നത്. നേരത്തെ താമസിച്ചിരുന്ന തൃക്കാക്കരയിലെ പട്ടികയിലും പേര് ഉൾപ്പെട്ടിട്ടില്ലെന്നാണ് വിവരം.
ഇതേ തുടർന്നാണ് ബുധനാഴ്ച മണ്ഡലത്തിൽ നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കിയതെന്നും വിവരമുണ്ട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാലാണ് പരിപാടി മാറ്റിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് തിങ്കളാഴ്ച വരെ വോട്ടർ പട്ടികയിൽ ഫോം ആറ് പ്രകാരം പേര് ചേർക്കാൻ കഴിയും. ഓൺലൈനായി രേഖകൾ സമർപ്പിച്ചാൽ നോമിനേഷൻ അവസാന തീയതിയായ തിങ്കളാഴ്ചയ്ക്ക് മുൻപ് പേര് ഉൾപ്പെടുത്താൻ കഴിയുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ അറിയിക്കുന്നത്.